വർക്കല: ലോക ത്രോംബോസിസ് ദിനാചരണത്തിന്റെ ഭാഗമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ വെരിക്കോസ് വെയിൻ പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു.
ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ആശുപത്രി അങ്കണത്തിലാണ് ക്യാമ്പ്.വെരിക്കോസ് വെയിൻ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ പരിശോധനകൾ നടത്തുന്നതിനും ക്യാമ്പ് ലക്ഷ്യമിടുന്നു.
ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 91884 57079 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
