ആറ്റിങ്ങൽ: ലോഡ്ജ് മുറിയിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അയിലം മൈവള്ളി ഏലയ്ക്ക് സമീപം തെക്കേവിള വീട്ടിൽ നാസറുദീൻ (54), നാസർ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറ്റിങ്ങൽ സബ് ട്രഷറിക്ക് എതിർവശത്തെ ഉത്രട്ടാതി ലോഡ്ജിൽ രണ്ടര വർഷത്തോളമായി താമസിച്ചുവരികയായിരുന്നു നാസറുദീൻ. സമീപത്തെ മുറികളിൽ താമസിച്ചിരുന്നവർക്ക് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ലോഡ്ജ് ഉടമയെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ലോഡ്ജ് ഉടമ ആറ്റിങ്ങൽ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ നാസറുദീനെ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
