കല്ലമ്പലം : അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരെ മഹിള മോർച്ച നാവായിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞെക്കാട് ജംഗ്ഷനിൽ ‘വെളിച്ചം കാണിക്കൽ സമരം’ സംഘടിപ്പിച്ചു. എമർജൻസി ലൈറ്റുകളും മൊബൈൽ ഫോണുകളിലെ ലൈറ്റുകളും ഉപയോഗിച്ചായിരുന്നു വ്യത്യസ്ത പ്രതിഷേധം.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്.ആർ. റെജികുമാർ സമരം ഉദ്ഘാടനം ചെയ്തു. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങളിലൂടെ കേരളത്തെ 1980-കളിലേക്കാണ് സംസ്ഥാന സർക്കാർ തള്ളിവിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മഹിള മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശാലിനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഒറ്റൂർ ഡിവിഷൻ സ്ഥാനാർഥി ആർ. ഷൈല, മഹിള മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷീന ഗോവിന്ദ്, വർക്കല മണ്ഡലം പ്രസിഡന്റ് അനുശ്രീ, മണ്ഡലം സെക്രട്ടറിമാരായ അർച്ചന മടവൂർ, കല കോവൂർ, ജനപ്രതിനിധികളായ ശ്രീന, മഞ്ജു മനോജ്, വൈസ് പ്രസിഡന്റ് ബീന വി. സേനൻ എന്നിവർ സംസാരിച്ചു.
മഹിള മോർച്ച നേതാക്കളായ മഞ്ജു, സുഷമ, പ്രിയ, ശില്പ, വിദ്യ, ഇന്ദുജ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
