വർക്കല: ജനകീയ സൂത്രണ പദ്ധതിയുടെ ഭാഗമായി വാർഡ് 8-ലെ ആശ്രയ കുടുംബശ്രീ യൂണിറ്റിന്റെ പൂവനി പുഷ്പകൃഷി വിളവെടുപ്പ് നഗരസഭ ചെയർമാൻ കെ. എം. ലാജി ഉദ്ഘാടനം ചെയ്തു. ചടങ്ങ് മോഹനൻ നായരുടെ കണ്ണമ്പ കൃഷിസ്ഥലത്ത് നടന്നു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. അജയകുമാർ, വാർഡ് കൗൺസിലർ പ്രിയഗോപൻ, ഫീൽഡ് ഓഫീസർ ഷീജ വി., അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ജൂലി എസ്., കർഷകർ എന്നിവർ പങ്കെടുത്തു.
കൂടാതെ വാർഡ് 2-ലെ ഭാവന, വാർഡ് 3-ലെ ചന്ദനാകാവ്, വാർഡ് 5-ലെ നിള എന്നീ കൃഷി കൂട്ടങ്ങളുടെ പുഷ്പകൃഷി വിളവെടുപ്പും ഉദ്ഘാടനം ചെയ്തു.
![]()
