തിരുവനന്തപുരം: വിവര പൊതുജന സമ്പർക്ക വകുപ്പ് വിഷയാധിഷ്ഠിത വ്ളോഗുകൾ തയ്യാറാക്കുന്നതിനായി വ്ളോഗർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 3 ലക്ഷം ഫോളോവേഴ്സുള്ള വ്ളോഗർമാർക്കും, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക് കുറഞ്ഞത് 10 ലക്ഷം റീച്ച് ലഭിച്ചിട്ടുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും അപേക്ഷിക്കാം.
വിഷയാധിഷ്ഠിത വ്ളോഗുകൾ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്സിന്റെ എണ്ണം, വ്ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകൾ, വ്യക്തിവിവരങ്ങൾ എന്നിവ സഹിതം vloggersprd@gmail.com എന്ന ഇ-മെയിലിലേക്ക് 2025 ഓഗസ്റ്റ് 13-നകം അപേക്ഷ അയയ്ക്കണം.