ആറ്റിങ്ങൽ : അയിലം റോഡിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരുക്ക്. ആലംകോട് സ്വദേശിയായ മേലാറ്റിങ്ങൽ ശ്രീശൈലം വീട്ടിൽ കാർത്തിക്(18) ആണ് അപകടത്തിൽപ്പെട്ടത്. ആറ്റിങ്ങൽ അയിലം റോഡിൽ അമൃത സ്കൂളിന് മുൻവശത്ത് റോഡിൽ സ്ഥാപിച്ചിരുന്ന ഹംബിൽ കയറി സ്കൂട്ടർ നിയന്ത്രണം തെറ്റി ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. യുവാവിന് കാലിനും മുഖത്തിനും ഗുരുതരമായ പരിക്കുകളോടെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ആറ്റിങ്ങൽ പോലീസ് സ്ഥലത്തത്തി തുടർനടപടികൾ സ്വീകരിച്ചു. ഇന്ന് (തിങ്കൾ) രാത്രി 8:15നായിരുന്നു അപകടം. ഈ സ്ഥലത്ത് ഇതിനുമുമ്പും നിരവധി പ്രാവശ്യം അപകടങ്ങൾ നടന്നിട്ടുണ്ട്. ഹമ്പിന് മുകളിൽ വെള്ള സീബ്രാ ലൈനുകൾ ഇല്ലാത്തത് കാരണം രാത്രികാലങ്ങളിൽ ഹമ്പ് ഉള്ള വിവരം അറിയാൻ കഴിയത്തില്ല.
Previous Articleഅഞ്ചുതെങ്ങിൽ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി
Next Article ലോഡ്ജ് മുറിയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി
Related Posts
Add A Comment