വർക്കല: സ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി പഞ്ചായത്തിൽ മുത്താന ചരുവിള വീട്ടിൽ സുശീല (67) യുടെ മൃതദേഹമാണ്, ഇവരുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
വർക്കല ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്ക് എടുത്ത് വർക്കല താലൂക്ക് ആശുപത്രിയി ലേക്ക് മാറ്റി. വീട്ടമ്മ എങ്ങനെയാണ് കിണറ്റിൽ വീണതെന്ന് പോലീസ് അന്വേഷണം നടക്കുന്നു.