അയിരൂർ : വീട്ടമ്മ കഞ്ചാവ് ശേഖരവുമായി പിടിയിലായി. അയിരൂർ കൊച്ചുപാരിപ്പള്ളി മുക്കിൽ പുതുവീട് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചു (38) വിനെ, അഞ്ചു കിലോയിലധികം കഞ്ചാവു ശേഖരവുമായി റൂറൽ ഡാൻസാഫ് സംഘം പിടികൂടി.
നാളുകളായി നിരീക്ഷണത്തിലുണ്ടായിരുന്ന പ്രതിയുടെ വാടകവീട്ടിൽ ബുധനാഴ്ച ഉച്ചയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കൂടാതെ കഞ്ചാവ് വിൽപ്പനയിലൂടെ സമ്പാദിച്ച 12,000 രൂപയും സംഘം പിടിച്ചെടുത്തു. വീട്ടിന് കാവലായി വളർത്തു നായയും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
പാരിപ്പള്ളി സ്വദേശിനിയായ പ്രതി കഴിഞ്ഞ ഒരു വർഷമായി അയിരൂരിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. യുവതിയുടെ ഭർത്താവ് എന്ന നിലയിൽ ഒപ്പം താമസിച്ചിരുന്ന രാജേഷ് 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ കോയമ്പത്തൂർ ജയിലിൽ കഴിയുകയാണ് .
നിയമപരമായി വിവാഹിതരല്ലെങ്കിലും ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. പ്രതിക്ക് മുമ്പത്തെ വിവാഹത്തിൽ 18, 15 വയസ്സുള്ള രണ്ട് മക്കളുണ്ട്. 18 കാരനായ മകൻ എറണാകുളത്ത് താമസിച്ചു പഠിക്കുന്നു , 15 കാരിയായ മകളോടൊപ്പമാണ് പ്രതി വാടകവീട്ടിൽ താമസിച്ചിരുന്നത്. പ്രതിയോടൊപ്പം കഴിഞ്ഞ ആറുമാസമായി സഹോദരി ചിന്നുവും താമസിച്ചുവരികയാണ്. പിടിയിലായ സമയത്ത് വീട്ടിൽ ചിന്നുവും ഉണ്ടായിരുന്നുവെങ്കിലും അവരെ കേസിൽ പ്രതിചേർത്തിട്ടില്ല. സഹോദരിക്കും അറിയിച്ചു. ചിന്നു കരവാരം പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ കൂടിയാണ് .ലഹരിവ്യാപാരവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ പ്രതിചേർക്കുമെന്ന് പോലീസ്
വർക്കല പുന്നമൂട് വ്യാപാരസ്ഥാപനം നടത്തുന്ന സുനിലിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പ്രതി വാടകയ്ക്ക് താമസിക്കുന്നത്.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. പ്രദീപിന്റെ നിർദ്ദേശാനുസരണം ഡാൻസാഫ് എസ്.ഐമാരായ സഹിൽ, ബിജുകുമാർ, എസ്.സി.പി.ഒ അനൂപ്, വിനീഷ്, സി.പി.ഒ. ഫറൂഖ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടി അയിരൂർ പോലീസിന് കൈമാറി. അയിരൂർ SHO യുടെ ചുമതല വഹിക്കുന്ന പള്ളിക്കൽ സി.ഐ. ശ്യാം സ്ഥലത്തെത്തി അറസ്റ്റു നടപടികൾ പൂർത്തിയാക്കി. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു