വെഞ്ഞാറമൂട് : ലോഡ്ജ് മുറിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം വേറ്റിനാട് ഈയക്കോട്ടുകോണം പുത്തൻവീട്ടിൽ സുരേന്ദ്രനെ(60)യാണ് വെഞ്ഞാറമൂട് ജങ്ഷനിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. സമീപത്തെ സലൂണിലെ ജീവനക്കാരനായ ഇദ്ദേഹം മാസങ്ങളായി ഇവിടെ ആയിരുന്നു താമസം. കൂടെയുണ്ടായിരുന്ന ആൾ ജോലിക്ക് പോയി വന്നപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു