വര്‍ക്കല: ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുവീണു. തകര്‍ന്നത് വര്‍ക്കല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ് കേന്ദ്രം. സ്കൂള്‍ വിടുന്നതിന് തൊട്ടു മുന്‍പായിരുന്നു ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ന്നുവീണത്. അതിനാല്‍ വൻ ദുരന്തം ഒഴിവായി. ഈ സമയം കുറച്ചു കുട്ടികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഷെഡ് പൊളിഞ്ഞുവീഴുന്ന ശബ്ദം കേട്ട് അവര്‍ ഓടി മാറി. കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥ സ്കൂള്‍ അധികൃതര്‍ നഗരസഭയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സ്കൂള്‍ പിടിഎ പ്രസിഡന്റ് പറഞ്ഞു.