വർക്കല ∙ കിടപ്പുരോഗിയായ അറുപതുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുകാലുകൾക്കും സ്വാധീനക്കുറവുള്ള 40കാരനായ വികലാംഗനാണ് പ്രതി. പ്രദേശവാസിയും കുടുംബസുഹൃത്തും ആയ ഇയാൾ, വീട്ടിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമാണ് വയോധികയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
സെപ്തംബർ 7-ാം തീയതി ചതയദിനത്തിൽ ഉച്ചയോടെയായിരുന്നു സംഭവം. കിടപ്പുരോഗിയായ വയോധികയ്ക്ക് ഭക്ഷണം എത്തിക്കാൻ സഹോദരിമാർ വീട്ടിലെത്തി യിരുന്നു. ഭക്ഷണം നൽകി തിരികെ പോയതിന് ശേഷം, വീടിനോട് ചേർന്ന് പ്രതി ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് പുറത്ത് വന്നതായാണ് പോലീസ് വിശദീകരിച്ചത്.
കിടപ്പുരോഗിയുടെ സഹോദരിമാർ മടങ്ങിയതിന് പിന്നാലെ പ്രതി വയോധികയുടെ മുറിയിലേക്ക് കടന്നു. ഏറെക്കുറെ ചലനശേഷി നഷ്ടപ്പെട്ട നിലയിൽ കിടന്നിരുന്ന വയോധികയുടെ കിടക്കയിലേക്ക് കയറി ഇയാൾ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. വയോധിക നിലവിളി ച്ചപ്പോൾ, ഇയാൾ വായ് പൊത്തി പിടിച്ച് ശബ്ദം അടക്കാൻ ശ്രമിച്ചു. എന്നാൽ ബഹളം കേട്ട് അടുത്ത വീട്ടിൽ നിന്നെത്തിയ സഹോദരിമാരെ കണ്ട പ്രതി, കട്ടിലിൽ നിന്ന് ചാടി ഇറങ്ങി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
സംഭവത്തിന് പിന്നാലെ ബന്ധുക്കൾ രേഖാമൂലം വർക്കല പോലീസിൽ പരാതി നൽകി. വയോധിക യുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടി ല്ലെങ്കിലും, ഉടൻ അറസ്റ്റ് നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.