ആറ്റിങ്ങൽ: ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ അപ്പോളോ കോളനിയിൽ രാഹുൽ (25) ആണ് മരണപ്പെട്ടത്. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.
അപകട സ്ഥലത്തുനിന്നും ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. അപകടത്തിൽപെട്ട മറ്റൊരു ബൈക്ക് യാത്രികൻ നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. മരണപ്പെട്ട രാഹുലിന്റെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ആറ്റിങ്ങൽ പോലീസ് തുടർ നിയമ നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നു. ഇന്ന് രാത്രി 8 മണിയോടുകൂടിയായിരുന്നു അപകടം.