വർക്കല: സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വർക്കല റോട്ടറി ക്ലബ് ഗവൺമെൻറ് ആയുർവേദ ആശുപത്രിക്ക് ഒരു ടെലിവിഷനും പത്ത് കസേരകളും സംഭാവനയായി നൽകി. ആശുപത്രി സന്ദർശകരുടെ സൗകര്യം വർധിപ്പിക്കുന്നതിനായുള്ള ഈ സഹായം നാട്ടുകാരുടെ പ്രശംസ നേടി.
സംഭാവന കൈമാറ്റച്ചടങ്ങ് സീനിയർ റോട്ടറിയൻ പ്രൊഫ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശർമദ് ഖാൻ (MD) പങ്കെടുത്തു.
റോട്ടറി ക്ലബ് പ്രസിഡന്റ് ഗ്യാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റോട്ടറിയൻ സജി ചന്ദ്രലാൽ, ട്രഷറർ വിജയൻ എന്നിവർ സംസാരിച്ചു. അംഗങ്ങളായ ലൈജു അപ്പുക്കുട്ടൻ, രാജേന്ദ്രൻ, ബോബി സുഗുണൻ, പ്രസന്നകുമാർ, ശിവകുമാർ എന്നിവർ പങ്കെടുത്തു.
സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ വർക്കല റോട്ടറി ക്ലബ്ബിന്റെ ഈ ഇടപെടലിനെ ആശുപത്രി അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.
